Articles Articles Details

അക്കാദമി വാര്‍ത്തകള്‍

calender 25-05-2022

ചര്‍ച്ചാവേദി - തെങ്ങമം ബാലകൃഷ്ണന്‍ അനുസ്മരണം

ഒരു മികച്ച പത്രപ്രവര്‍ത്തകന്‍ എന്നതിലുപരി ഒരു നല്ല മനുഷ്യസ്‌നേഹിയായിരുന്നു തെങ്ങമം ബാലകൃഷ്ണനെന്ന്  മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം.പി.പ്രകാശം പറഞ്ഞു.  കേരള പ്രസ് അക്കാദമി സംഘടിപ്പിച്ച തെങ്ങമം അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  രാഷ്ട്രീയം, കലാസാംസ്‌കാരികം, വിദ്യാഭ്യാസം തുടങ്ങിയ നാനാ തുറകളില്‍ പ്രാഗത്ഭ്യം തെളിയിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു തെങ്ങമം എന്ന് അദ്ദേഹം പറഞ്ഞു.  പത്രപ്രവര്‍ത്തകനായ പി.രാജനും ചടങ്ങില്‍ സംസാരിച്ചു.  എ.കെ.വിനീഷ് സ്വാഗതവും പ്രേംകുമാര്‍ നന്ദിയും പറഞ്ഞു.

എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡ് ടി.അജീഷിന്

2012ല്‍ കേരളത്തിലെ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്‌റ്റോറിക്ക് കേരള പ്രസ് അക്കാദമി ഏര്‍പ്പെടുത്തിയ എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡിന് മലയാള മനോരമ സീനിയര്‍ സബ് എഡിറ്റര്‍ ടി.അജീഷ് അര്‍ഹനായി.  25,000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.  2012 ഫെബ്രുവരി 26ന് മലയാള മനോരമ സണ്‍ഡേ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ച 'പ്ലീസ്, ഒന്ന് കയ്യടിക്കൂ....'  എന്ന ഫീച്ചറിനാണ് അവാര്‍ഡ്.  തേജസ് ദിനപത്രം അസോസിയേറ്റ് എഡിറ്റര്‍ ജമാല്‍ കൊച്ചങ്ങാടി, കേരള സര്‍വകലാശാല ജേര്‍ണലിസം വകുപ്പ് അസി.പ്രൊഫസര്‍ ഡോ.എം.എസ്.ഹരികുമാര്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.ബാലകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളായ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡിനുള്ള എന്‍ട്രികള്‍ പരിശോധിച്ചത്.സെറിബ്രല്‍ പാള്‍സി ബാധിച്ച തങ്ങളുടെ മകനെ, മറ്റു മക്കളോടൊപ്പം യാതൊരു വിവേചനവുമില്ലാതെ വളര്‍ത്തി ഉയരങ്ങളില്‍ എത്തിച്ച മാതാപിതാക്കള്‍ സമൂഹത്തിന് നല്‍കുന്ന മഹത്തായ സന്ദേശം വായനക്കാരില്‍ എത്തിക്കുന്നതില്‍ ലേഖകന്‍ വിജയിച്ചതായി ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. സെറിബ്രല്‍ പാള്‍സി ബാധിച്ച് യാതനനേരിടുന്ന നിരവധി കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ട്.  അവര്‍ക്ക് താങ്ങും തണലും പ്രചോദനവുമാകേണ്ട മാതാപിതാക്കള്‍ നിസ്സഹായരായി നില്‍ക്കുന്ന കാഴ്ചക്കിടയിലാണ് സമൂഹത്തിനാകെ പ്രചോദനമാകുംവിധം ബൗദ്ധീകവും വിദ്യാഭ്യാസപരവുമായ വിസ്മയനേട്ടം കൈവരിച്ച ഒരാളുടെ ജീവിതകഥ മറ്റുള്ളവര്‍ക്കുകൂടി വെളിച്ചംപകരുംവിധം ആകര്‍ഷകമായ ഭാഷയില്‍ അവതരിപ്പിക്കാന്‍ ലേഖകന്  കഴിഞ്ഞിട്ടുള്ളതെന്ന് ജഡ്ജിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.മലയാള മനോരമ കണ്ണൂര്‍ യൂണിറ്റില്‍ സീനിയര്‍ സബ് എഡിറ്ററായ ടി.അജീഷ് മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പുല്ലിപ്പറമ്പ് തേനേരി ഗോപാലന്‍ തങ്കം ദമ്പതികളുടെ മകനാണ്. പത്രപ്രവര്‍ത്തനത്തിന് പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ദേശീയ പുരസ്‌കാരം, സാന്ത്വനം പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി സംഭാഷണം

കേരള പ്രസ്സ് അക്കാദമി ചര്‍ച്ചാവേദിയുടെ നേതൃത്വത്തില്‍ ജൂലൈ നാലിന്  വൈകിട്ട് നാലുമണിക്ക് പ്രശസ്ത കവി ബാലചന്ദ്രന്‍  ചുള്ളിക്കാടുമായി സാഹിത്യസംവാദം നടന്നു. സാഹിത്യരംഗത്തെ പുത്തന്‍ പ്രവണതകളെകുറിച്ചും എഴുത്തിന്റെ വഴികളെക്കുറിച്ചും ചര്‍ച്ച നടന്നു. 

നഗരവികസനവും അടിസ്ഥാന സൗകര്യങ്ങളും 

കേരള പ്രസ് അക്കാദമി ചര്‍ച്ചാവേദിയില്‍ വിശാലകൊച്ചി വികസന അതോറിറ്റി ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ ജൂലൈ 25ന് വൈകിട്ട് നാല് മണിക്ക്  നഗരവികസനവും അടിസ്ഥാന സൗകര്യങ്ങളും  എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. നഗരവികസനവും അടിസ്ഥാന സൗകര്യങ്ങളും കേരള പ്രസ് അക്കാദമി, പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച  ദ്വിദിന മാധ്യമക്യാമ്പ് സുപ്രിം കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് കെ.ടി.തോമസ്  ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ വസ്തുതകള്‍ മറച്ചുവെച്ച് ഡാം പൊട്ടുമെന്ന് ഭീതി പരത്തുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്ന് ജസ്റ്റിസ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ രൂപവല്‍ക്കരിച്ച കമ്മീഷനില്‍ അംഗമായിരുന്ന താന്‍ തീര്‍ത്തും സത്യസന്ധമായും വിദഗ്ദ്ധ പഠനങ്ങളെ ആധാരമാക്കിയും സ്വീകരിച്ച നിലപാടിന്റെ പേരില്‍ തന്നെ മിക്ക മാധ്യമങ്ങളും കേരളം തന്നെയും  ഒറ്റപ്പെടുത്തുകയാണ് ചെയ്തതെന്ന് ജസ്റ്റിസ് പറഞ്ഞു.മാധ്യമപഠനക്യാമ്പിന്റെ സമാപനസമ്മേളം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങളെപ്പറ്റിയുള്ള സമൂഹത്തിന്റെ വിമര്‍ശങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്രങ്ങളിലെ തെറ്റ് അടുത്തദിവസം തിരുത്താനാകും. എന്നാല്‍ ദൃശ്യമാധ്യമങ്ങളുടെ സ്ഥിതി അതല്ല. മാധ്യമപ്രവര്‍ത്തകരുടെ കൈയിലുള്ള മൂര്‍ച്ചയുള്ള ആയുധം സൂക്ഷിച്ച് ഉപയോഗിക്കണം. വാര്‍ത്ത ചെയ്യുമ്പോള്‍ ഉത്തരവാദിത്വബോധം പ്രകടിപ്പിക്കണം. സത്യസന്ധമായ വാര്‍ത്ത നല്‍കാന്‍, വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. രണ്ടുദിവസത്തെ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ആഭ്യന്തരമന്ത്രി സര്‍ട്ടിഫിക്കറ്റ് വിതരണംചെയ്തു.കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററില്‍ നടന്ന പഠനക്യാമ്പില്‍ കോട്ടയം,ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള പത്രപ്രവര്‍ത്തകരാണ് പങ്കെടുത്തത്. ഉദ്ഘാടനച്ചടങ്ങില്‍ പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. അക്കാദമി എക്‌സി.ബോര്‍ഡ് അംഗം എന്‍.രാജേഷ്, ഭരണസമിതി അംഗങ്ങളായ ചെറുകര സണ്ണിലൂക്കോസ്, എസ്.ബിജു, ഇ.പി.ഷാജുദ്ദീന്‍, അസിസ്റ്റന്റ് സെക്രട്ടറി എന്‍.പി.സന്തോഷ്, എന്നിവര്‍ പ്രസംഗിച്ചു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ടി.കെ.രാജഗോപാല്‍ , മംഗളം അസോസിയേറ്റ് എഡിറ്റര്‍ എ.സജീവന്‍ എന്നിവര്‍ ആദ്യദിവസത്തെ ക്ലാസ്സുകള്‍ നയിച്ചു. സമാപന സമ്മേളനത്തില്‍ പ്രസ് അക്കാദമി സെക്രട്ടറി വി.ആര്‍.അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി ഷാലു മാത്യു, അഡ്വ. ഡി.ബി.ബിനു, ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ ചെറുകര സണ്ണി ലൂക്കോസ്, എന്‍.പി.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. മനോരമ അസോസിയേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം, മാടവന ബാലകൃഷ്ണപിള്ള, അഡ്വ. ഡി.ബി.ബിനു എന്നിവര്‍ രണ്ടാം ദിവസത്തെ ക്ലാസ്സുകള്‍ നയിച്ചു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ വെച്ചൂച്ചിറ മധു, മംഗളം ന്യൂസ് എഡിറ്റര്‍ ജി.വേണുഗോപാല്‍, ദീപിക ചീഫ് ന്യൂസ് എഡിറ്റര്‍ സെര്‍ജി ആന്റണി, കേരള കൗമുദി സ്‌പെഷല്‍ കറസ്‌പോണ്ടന്റ് വി.ജയകുമാര്‍ എന്നിവരുമായി മുഖാമുഖവും ഉണ്ടായിരുന്നു.

വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് ദീപികയ്ക്ക്

2012ല്‍ മലയാളദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച എഡിറ്റോറിയലിന് കേരള പ്രസ് അക്കാദമി ഏര്‍പ്പെടുത്തിയ വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് ദീപിക ദിനപത്രം അര്‍ഹമായി.  25000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.  2012 നവംബര്‍ ഒന്‍പതിന് ദീപിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച 'ഇതും അടിമവേലയല്ലേ?' എന്ന മുഖക്കുറിപ്പിനാണ് അവാര്‍ഡ്.  മുന്‍ ചീഫ് സെക്രട്ടറി സി.പി.നായര്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ കെ.എം.റോയ്, സി.ഉത്തമക്കുറുപ്പ് എന്നിവര്‍ അംഗങ്ങളായ ജഡ്ജിംഗ് കമ്മിറ്റിയാണ് എഡിറ്റോറിയല്‍ അവാര്‍ഡിനുള്ള എന്‍ട്രികള്‍ പരിശോധിച്ചത്. കേരളത്തില്‍ പണിയെടുക്കുന്ന അന്യസംസ്ഥാനക്കാര്‍ക്ക് മതിയായ ജീവിതസൗകര്യങ്ങള്‍ നല്‍കാതെ കഷ്ടപ്പെടുത്തുന്ന അവസ്ഥയെക്കുറിച്ചും ജോലിചെയ്യാന്‍ മടിക്കുന്ന മലയാളിയുടെ സമീപനങ്ങളെക്കുറിച്ചും വളരെ തീഷ്ണമായ ഭാഷയില്‍ പ്രതികരിക്കുന്ന എഡിറ്റോറിയലാണിതെന്ന് സമിതി വിലയിരുത്തി. അടിമവേലചെയ്യുന്ന അന്യദേശക്കാരുടെ പ്രശ്‌നങ്ങളിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ വേണ്ടത്ര പതിയാനും എഡിറ്റോറിയല്‍ കാരണമായിട്ടുണ്ടെന്ന് സമിതി അഭിപ്രായപ്പെട്ടു.

 

പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കായി കോട്ടയത്ത് മാധ്യമപഠനക്യാമ്പ്

കേരള പ്രസ് അക്കാദമി, പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച  ദ്വിദിന മാധ്യമക്യാമ്പ് സുപ്രിം കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് കെ.ടി.തോമസ്  ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ വസ്തുതകള്‍ മറച്ചുവെച്ച് ഡാം പൊട്ടുമെന്ന് ഭീതി പരത്തുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്ന് ജസ്റ്റിസ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ രൂപവല്‍ക്കരിച്ച കമ്മീഷനില്‍ അംഗമായിരുന്ന താന്‍ തീര്‍ത്തും സത്യസന്ധമായും വിദഗ്ദ്ധ പഠനങ്ങളെ ആധാരമാക്കിയും സ്വീകരിച്ച നിലപാടിന്റെ പേരില്‍ തന്നെ മിക്ക മാധ്യമങ്ങളും കേരളം തന്നെയും  ഒറ്റപ്പെടുത്തുകയാണ് ചെയ്തതെന്ന് ജസ്റ്റിസ് പറഞ്ഞു.

മാധ്യമപഠനക്യാമ്പിന്റെ സമാപനസമ്മേളം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങളെപ്പറ്റിയുള്ള സമൂഹത്തിന്റെ വിമര്‍ശങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്രങ്ങളിലെ തെറ്റ് അടുത്തദിവസം തിരുത്താനാകും. എന്നാല്‍ ദൃശ്യമാധ്യമങ്ങളുടെ സ്ഥിതി അതല്ല. മാധ്യമപ്രവര്‍ത്തകരുടെ കൈയിലുള്ള മൂര്‍ച്ചയുള്ള ആയുധം സൂക്ഷിച്ച് ഉപയോഗിക്കണം. വാര്‍ത്ത ചെയ്യുമ്പോള്‍ ഉത്തരവാദിത്വബോധം പ്രകടിപ്പിക്കണം. സത്യസന്ധമായ വാര്‍ത്ത നല്‍കാന്‍, വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. രണ്ടുദിവസത്തെ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ആഭ്യന്തരമന്ത്രി സര്‍ട്ടിഫിക്കറ്റ് വിതരണംചെയ്തു. കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററില്‍ നടന്ന പഠനക്യാമ്പില്‍ കോട്ടയം,ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള പത്രപ്രവര്‍ത്തകരാണ് പങ്കെടുത്തത്. ഉദ്ഘാടനച്ചടങ്ങില്‍ പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. അക്കാദമി എക്‌സി.ബോര്‍ഡ് അംഗം എന്‍.രാജേഷ്, ഭരണസമിതി അംഗങ്ങളായ ചെറുകര സണ്ണിലൂക്കോസ്, എസ്.ബിജു, ഇ.പി.ഷാജുദ്ദീന്‍, അസിസ്റ്റന്റ് സെക്രട്ടറി എന്‍.പി.സന്തോഷ്, എന്നിവര്‍ പ്രസംഗിച്ചു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ടി.കെ.രാജഗോപാല്‍ , മംഗളം അസോസിയേറ്റ് എഡിറ്റര്‍ എ.സജീവന്‍ എന്നിവര്‍ ആദ്യദിവസത്തെ ക്ലാസ്സുകള്‍ നയിച്ചു. സമാപന സമ്മേളനത്തില്‍ പ്രസ് അക്കാദമി സെക്രട്ടറി വി.ആര്‍.അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി ഷാലു മാത്യു, അഡ്വ. ഡി.ബി.ബിനു, ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ ചെറുകര സണ്ണി ലൂക്കോസ്, എന്‍.പി.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. മനോരമ അസോസിയേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം, മാടവന ബാലകൃഷ്ണപിള്ള, അഡ്വ. ഡി.ബി.ബിനു എന്നിവര്‍ രണ്ടാം ദിവസത്തെ ക്ലാസ്സുകള്‍ നയിച്ചു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ വെച്ചൂച്ചിറ മധു, മംഗളം ന്യൂസ് എഡിറ്റര്‍ ജി.വേണുഗോപാല്‍, ദീപിക ചീഫ് ന്യൂസ് എഡിറ്റര്‍ സെര്‍ജി ആന്റണി, കേരള കൗമുദി സ്‌പെഷല്‍ കറസ്‌പോണ്ടന്റ് വി.ജയകുമാര്‍ എന്നിവരുമായി മുഖാമുഖവും ഉണ്ടായിരുന്നു.

 

Share