Articles Articles Details

ലോകം കണ്ട വര

calender 25-05-2022

ന്യൂയോര്‍ക്കിലെ ബഫല്ലോ ന്യൂസിന്റെ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റായ ആദം സൈഗ്ലിസിന്റേതാണ് സമകാലീന കൊറിയന്‍ രാഷ്ട്രീയത്തെ ചിത്രീകരിക്കുന്ന ഈ കാര്‍ട്ടൂണ്‍. പ്രദേശത്ത് വീണ്ടും യുദ്ധഭീതി വിതച്ചുകൊണ്ടുള്ള ഉത്തരകൊറിയയുടെ പുതിയ നീക്കങ്ങളാണ് കാര്‍ട്ടൂണിനു പശ്ചാത്തലം. ഉത്തര കൊറിയന്‍ ഭരണാധികാരിയായ കിം ജോങ്ങ് ഉന്‍ ആണ് ചിത്രത്തില്‍. ഇദ്ദേഹത്തിന്റെ കണ്ണുകളിലേക്കു നോക്കിയാല്‍ ഇദ്ദേഹത്തിന്റെ ആത്മാവു കാണാം എന്നാണ് അടിക്കുറിപ്പ്. ആത്മാവ് എന്നതിനുള്ള സോള്‍ എന്ന പദത്തിന് ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോള്‍ എന്ന പദത്തിന്റെ അക്ഷരങ്ങളാണ് കാര്‍ട്ടൂണിസ്റ്റ് നല്‍കിയിരിക്കുന്നത്. കിം ജോങ്ങിന്റെ കണ്ണിലെ കൃഷ്ണമണിയുടെ സ്ഥാനത്ത് ബോംബുസ്‌ഫോടനവും ചിത്രീകരിച്ചിരിക്കുന്നു. ദക്ഷിണകൊറിയയെ ചുട്ടുകരിക്കാനാണ് കിം ജോങ്ങിന്റെ ആത്മാവ് തുടിക്കുന്നതെന്ന് സൂചിപ്പിക്കുകയാണ് കാര്‍ട്ടൂണിസ്റ്റ്.

 

സൈഗ്ലിസിന്റെ കാര്‍ട്ടൂണുകള്‍ കേഗിള്‍ കാര്‍ട്ടൂണ്‍സ് വഴി അമേരിക്കയാകെ സിണ്ടിക്കേറ്റ് ചെയ്യപ്പെടുന്നുമുണ്ട്. ബഫല്ലോ ന്യൂസില്‍ ചേരുന്നതിനു മുമ്പ് കാനിസിയസ് കോളേജിലെ സ്റ്റുഡന്റ് ന്യൂസ് പേപ്പറായ ദി ഗ്രിഫിനിലെ കാര്‍ട്ടൂണിസ്റ്റായിരുന്നു ഇദ്ദേഹം. ഇവിടെ നിന്നാണ് 2004ല്‍ സൈഗ്ലിസ് ബിരുദം നേടുന്നത്. വീക്കിലി ആള്‍ട്ടര്‍നേറ്റീവ് ആര്‍ട്ട്‌വോയ്‌സിനായി ഫ്രീലാന്‍സായി കാരിക്കേച്ചറുകളും കാര്‍ട്ടൂണുകളും പഠനകാലത്ത് വരച്ചിരുന്നു. അസോസിയേറ്റഡ് കോളേജ് പ്രസ് അവാര്‍ഡ്, യൂണിവേഴ്‌സല്‍ പ്രസ് സിണ്ടിക്കേറ്റ് അവാര്‍ഡ് എന്നീ പ്രമുഖ അവാര്‍ഡുകള്‍ നേടിയിട്ടുള്ള സൈഗ്ലിസ് 2007ലെ നാഷണല്‍ ഹെഡ്‌ലൈനര്‍ അവാര്‍ഡ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരനുമായിരുന്നു.

 

Share