Articles Articles Details

ശശിനായര്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍

calender 25-05-2022

പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെയും റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ന്യൂസ്‌പേപ്പര്‍ ഡവലപ്‌മെന്റിന്റെയും (റിന്‍ഡ്) ഡയറക്ടറായി പാലക്കാട് കൊല്ലങ്കോട് സ്വദേശി ശശിനായര്‍ നിയമിതനായി. വി. മുരളി 16 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ചതിനെത്തുടര്‍ന്നാണ് ഈ നിയമനം. ബിസിനസ് ലൈന്‍, ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ്, വാന്‍ ഇഫ്ര എന്നിവയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ശശിനായര്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നത്. വിദൂര, റിന്‍ഡ് സര്‍വെ, ഗ്രാന്റ്‌റൂട്‌സ് എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്ന ശശിനായര്‍ ഈ ചുമതലകള്‍ തുടര്‍ന്നും വഹിക്കും.

 

Share