Articles Articles Details

റിക്ക് മക്കീ

calender 25-05-2022

ഗവേഷണത്തിനുപോയ റഷ്യന്‍ കപ്പല്‍ അന്റാര്‍ട്ടിക്കയില്‍ മഞ്ഞിലുറഞ്ഞ സംഭവമാണ് ഈ കാര്‍ട്ടൂണിനാധാരം. മഞ്ഞെല്ലാം ഉരുകിത്തീരുന്നു എന്നെപ്പോഴും ലോകത്തിന് മുന്നറിയിപ്പു നല്‍കുന്ന ആഗോള താപനത്തെക്കുറിച്ചു പഠിക്കുന്ന ഗവേഷകരെത്തന്നെ ആര്‍ട്ടിക് മഞ്ഞുമലകള്‍ വരിഞ്ഞുമുറുക്കിയതിന്റെ ഐറണിയാണ് ഈ കാര്‍ട്ടൂണിലൂടെ പ്രശസ്ത അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റായ റിക്ക് മക്കീ പറയുന്നത്.

ക്ലാസ്സ് മുറിയില്‍ അദ്ധ്യാപകന്റെ ചിത്രം വരക്കുന്നതു മുതല്‍ ഇപ്പോള്‍ പത്രത്താളുകളില്‍ പ്രസിഡന്റിനെ വരയ്ക്കുന്നതുവരെ ജീവിതത്തില്‍ ഉടനീളം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ താനൊരു കാര്‍ട്ടൂണിസ്റ്റായിരുന്നു എന്നാണ് ഫ്‌ളോറിഡയില്‍ ജനിച്ച റിക്ക് തന്റെ ജീവിതത്തെക്കുറിച്ച് പറയുന്നത്. 1998 മുതല്‍ 'ആഗസ്റ്റ'യില്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റായ റിക്ക് മക്കീയുടെ കാര്‍ട്ടൂണുകള്‍ കിങ്ങ് ഫീച്ചേഴ്‌സ് വടക്കേ അമേരിക്കയിലെ 400ലേറെ പത്രങ്ങള്‍ക്ക് സിണ്ടിക്കേറ്റ് ചെയ്യുന്നു. സി.എന്‍.എന്‍. ഹെഡ്‌ലൈന്‍ ന്യൂസ്, ഫോക്‌സ് ന്യൂസ് ചാനല്‍, ന്യൂസ് വീക്ക്, വാഷിങ്ങ്ടണ്‍ പോസ്റ്റ്, യു.എസ്.എ. ടുഡേ തുടങ്ങിയ മാധ്യമങ്ങള്‍ റിക്കിന്റെ കാര്‍ട്ടൂണുകള്‍ക്കു പുറമേ നിരവധി പാഠപുസ്തകങ്ങളിലും വെബ്‌സൈറ്റുകളിലുമെല്ലാം റിക്കിന്റെ കാര്‍ട്ടൂണുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജോര്‍ജിയ പ്രസ് അസോസിയേഷന്റെ എഡിറ്റോറിയല്‍ കാര്‍ട്ടൂണ്‍ മത്സരത്തില്‍ ഒന്നാം സ്ഥാനമടക്കമുള്ള നിരവധി പുരസ്‌കാരങ്ങളും റിക്ക് നേടിയിട്ടുണ്ട്.

 

Share